Sunday, 16 October 2016

ഒരു ഭാഷാ പ്രശ്നം


കുറച്ചു പഴയതാ
എന്നു പറഞ്ഞാൽ 23 വര്ഷം പുറകോട്ടു പോകണം
ഞാൻ മലപ്പുറം ജില്ലയിൽ ജോലി ചെയ്യുന്ന കാലം
ഒന്നാം ക്ലാസ്സിലാണ് സംഭവം
ഒരു ദിവസം ക്ലാസ്സിലേക്ക് ചെല്ലുമ്പോൾ സതീഷ്‌ങ്ങനെ(ശരിയായ പേരല്ല )
പിന്നിലെ ബെഞ്ചി ൽ കൈയും കുത്തി പുറകിലേക്ക് മലർന്നു. ...
ഒരു ചാരു കസേരയിൽ കിടക്കുന്ന ഭാവത്തിൽ ....
ഷർട്ടിന്റെ ബട്ടൻസ് ഒന്ന് പോലും പൂട്ടിയിട്ടില്ല
ദോഷം പറയരുത് ,എല്ലാ ബട്ടൻസും യഥാ സ്ഥാനത്തു തന്നെ ഉണ്ട്
എന്നിലെ ടീച്ചർ സട കുടഞ്ഞെണീറ്റു
'എന്താ സതീഷേ ക്ലാസ്സിലിരിക്കേണ്ടത് എങ്ങനെ എന്നറിയില്ലേ ?
വേഗം ഷർട്ടിന്റെ ബട്ടൻസ് ഇട്ടേ '
ആര് കേൾക്കാൻ ....
എനിക്ക് കുറേശ്ശേ ദേഷ്യം വന്നു തുടങ്ങി
ഞാനിത്തിരി കയർത്തു കൊണ്ട് ആവർത്തിച്ചു
ഫലം തഥൈവ
ആയുധം (ചൂരൽ ) കൈയിലെടുത്തു
(അതാണല്ലോ ടീച്ചറുടെ വിജയ രഹസ്യം )
അവൻറെ ഭാവത്തിലൊരു മാറ്റവും ഇല്ലാ ...
ഞാനിതെത്ര കണ്ടിരിക്കുന്നു എന്ന ലൈൻ
(ഒന്നാം ക്ലാസ്സായതു കൊണ്ട് തല്ലിന്റെ ചൂടൊന്നും അറിയില്ല )
എന്തായാലും അവൻ ചാരി ഇരിപ്പ് മതിയാക്കി , നിവർന്നിരുന്നു
ഞാൻ അല്പം ആശ്വസിച്ചു
വടിയൊന്നു വീശീ ഞാൻ കല്പന ആവർത്തിച്ചു (?)
ഫലം നിരാശ തന്നേ
അടുത്ത ക്ലാസ്സിൽ നിന്നും ജയാ ടീച്ചർ തട്ടിക്കയുടെ മുകളിലൂടെ നോക്കുന്നത്
കണ്ടപ്പോഴാണ് ,
എന്റെ ശബ്ദം വല്ലാതെ ഉയർന്നിരുന്നു എന്ന് മനസിലായത്
രംഗം മോശമാണെന്നു തോന്നിയതിനാലാകും, ജയ എന്റടുത്തേക്കു വന്നു
ടീച്ചറേ സതീഷ് ഇരിക്കുന്ന കണ്ടോ ?
വിഷയം അവതരിപ്പിച്ചത് സൗമ്യയായിരുന്നു ..
ജയ ചിരിച്ചു ...
എന്റെ ക്ഷമ പൂർണമായും നശിച്ചിരുന്നു
ജയയുടെ നിസാര ഭാവം!
അമർഷം പുറത്തു കാണിക്കാതെ ഞാൻ നിന്നു
എന്നെ മാറ്റി നിർത്തി , ജയ സതീഷിന്റെ മുന്നിലെത്തി
സാവകാശം പറഞ്ഞു ,
'മോനേ കുപ്പായത്തിന്റെ കുടുക്കിട്ടേ ...'
അവൻവളരെ പെട്ടെന്ന് അനുസരിച്ചു
ഞാൻ ഞെട്ടി
ജോലി കിട്ടുന്നതിന് മുൻപ് തന്നെ എന്നിൽ വേരോടിയിരുന്ന ഭാവം..
ഒരു നല്ല ടീച്ചർ ആണെന്ന അഹംഭാവം...
പതുക്കെ ഉരുകാൻ തുടങ്ങി .
സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ,
തിരിച്ചറിയാൻ
സ്നേഹിക്കാൻ
അവരുടെ ഭാവവും ഭാഷയും മനസിലാക്കാൻ
ഇനിയും ഏറെ സഞ്ചരിക്കാനുണ്ടെന്ന പാഠം
ഒന്നാം ക്ലാസ്സുകാരനിൽ നിന്ന്നും
അന്ന് ഞാൻ പഠിച്ചു.

2 comments: