.
|
കോഴിക്കോട് ജില്ലയിലെത്തിയിട്ടു രണ്ടു വര്ഷം പിന്നിട്ടു
എന്നാല്‍ ഒരു ഇണങ്ങിച്ചേരല്‍ ഇതുവരെയും ഉണ്ടായിട്ടില്ല എന്ന് തന്നെ തോന്നുന്നു
ഒരു സ്ഥലവുമായി നമ്മെ ബന്ധിപ്പിക്കുന്ന ഘടകങ്ങള്‍ ഒട്ടേറെ ഉണ്ട്
പ്രകൃതി ഭംഗി, ചരിത്രം , സംസ്കാരം, പുരോഗതി ,ജനങ്ങള്‍ ,ബന്ധുക്കള്‍ , സുഹൃത്തുക്കള്‍ അങ്ങനെ പലതും ...
ഒരു ഘടകവും എന്നെ സ്പർശിക്കാത്തതെന്തേ ഇതുവരെ ?
എന്‍റെ കുറവ് തന്നെയാണത്..
യാത്രകള്‍ ചെയ്യുന്നതിനോ , കോഴിക്കോടിന്‍റെ ഭംഗി അസ്വദിക്കുന്നതിനോ , സുഹൃത്തുക്കളെ സമ്പാദിക്കുന്നതിനോ ഞാനിതു വരേയും ശ്രമിച്ചിട്ടില്ല
അതുകൊണ്ടുതന്നെ ഇപ്പോഴും കോഴിക്കോട് ഒരു അനാഘ്രാത കുസുമമാകുന്നു എനിക്ക്
അതില്‍ തെല്ലൊരു മാറ്റം വന്നത് ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ് കണ്ടതിനു ശേഷമാണ് .
വടകരയ്ക്ക് അടുത്തുള്ള ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് കാണാൻ കഴിഞ്ഞത് ഈയടുത്താണ്...
കണ്ടപ്പോൾ നേരത്തേ തന്നെ വരേണ്ടതായിരുന്നു എന്ന് തോന്നി ചരിത്രമുറങ്ങുന്ന ഇരിങ്ങൽ- ദേശരക്ഷാർത്ഥം, സാമൂതിരിയുടെ അനുമതിയോടെ കുഞ്ഞാലി മരയ്ക്കാർ കോട്ട നിർമിച്ച സ്ഥലമാണ് ഇരിങ്ങൽ കോട്ടക്കൽ പടിഞ്ഞാറ് കടലിൽ വെള്ളിയാങ്കല്ല്, കിഴക്ക് വെള്ളിയാങ്കല്ലിനെക്കാൾ ഉയരത്തിൽ തലയുയർത്തി നിന്ന ഇരിങ്ങൽ പാറ.. വെള്ളിയാങ്കല്ലും ഇരിങ്ങൽ പാറയും കുഞ്ഞാലി സൈന്യത്തിൻറെ സിഗ്നൽ സങ്കേതങ്ങളായി നിലനിന്നു, കാൽ നൂറ്റാണ്ടോളം... ഇത് ചരിത്രം... ചരിത്രമുറങ്ങുന്ന ഇരിങ്ങൽ പാറ ഇന്ന് വെള്ളം കെട്ടി നിൽക്കുന്ന ഒരു കുഴി മാത്രം... വെള്ളം നിറഞ്ഞു തടാകമായി മാറിയ ഒരു വലിയ കുഴി.... നഷ്ടപ്രതാപത്തിൻറെ ശേഷിപ്പുകളായി ഏതാനും പാറക്കൂനകൾ.... തടാകത്തിന്റെ ചില ഭാഗങ്ങളിൽ ആരുടെയൊക്കെയോ അത്യാഗ്രഹത്തിന്റെ ഫലം... പ്രതീക്ഷ... കൈവിടാറായിട്ടില്ല എന്നത് ആശ്വാസം.... സഹകരണ വകുപ്പും ഊരാളുങ്കൽ ലേബർ സർവീസ് സൊസൈറ്റിയും കൈ കോർത്തപ്പോൾ ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് ജന്മമെടുത്തു മുപ്പതില്പരം ചെറുകിട കൈത്തൊഴിൽ യൂണിറ്റുകൾ.. കൈവിരുതിൻറെ കലാരൂപങ്ങൾ സന്ദർശകരെ കാത്തിരിക്കുന്നു... വർഷത്തിലൊരിക്കൽ അഖിലേന്ത്യാ കരകൗശല പ്രദർശനം .... കൂടാരങ്ങളെ അനുസ്മരിപ്പിക്കുന്ന രൂപത്തിൽ വെട്ടുകല്ലിൽ തീർത്ത ചെറിയ ചെറിയ കെട്ടിടങ്ങൾ പ്രകൃതിയോടിണങ്ങി നിൽക്കുന്നു... നശിച്ച പ്രകൃതിയെ ആവും വിധം മനോഹരമായ landscape ആക്കി മാറ്റിയിരിക്കുന്നു... മണ്ണില്ല, പാറയാണ് ചുറ്റിലും എങ്കിലും ഈ പാറപ്പുറത്തു മണ്ണിട്ട് ചെടികൾ വച്ചു പിടിപ്പിക്കാനുള്ള ആത്മാർഥമായ ശ്രമം ഒട്ടൊക്കെ വിജയിച്ചു എന്ന് തന്നെ പറയാം മൂരാട് പുഴയിലെ ബോട്ടിംഗ് നൽകുന്ന കാഴ്ച്ചാനുഭവം... തടാകത്തിൽ പെഡൽ ബോട്ടിംഗ് സൗകര്യം... തടാകത്തിൽ പണിത നടവഴിയുടെ രാത്രികാഴ്ച്ച... ഭക്ഷണശാലയിൽ, സ്ത്രീകളുടെ കൈപ്പുണ്യം.. സമർഥമായ waste management .. ചടങ്ങുകൾ നടത്താൻ ഓഡിറ്റോറിയം വിവാഹം പോലും നടത്താനുള്ള ക്രമീകരണങ്ങൾ... മിനി ആഡിറ്റോറിയം, ഓപ്പൺ സ്റ്റേജ്... ഒരു ചെറിയ പൂന്തോട്ടം, പൂന്തോട്ടത്തിൽ അങ്ങിങ്ങായി പലതരം പ്രതിമകൾ അങ്ങനെ അങ്ങനെ ... കുട്ടികളുടെ പാർക്കും മറ്റും നിർമാണത്തിൽ സർവ്വനാശത്തിൽ നിന്ന് പോലും ഉയിർത്തെഴുന്നേൽപ്പ് സാധ്യമാണ് എന്ന് വിളിച്ചോതുന്നു 'സർഗ്ഗാലയ' എന്ന് പേരിട്ട ഈ ക്രാഫ്റ്റ് വില്ലേജ്.. കോഴിക്കോട് വന്നാൽ ഇവിടം കാണാതെ മടങ്ങരുത് |
Friday, 26 May 2017
ചരിത്രമുറങ്ങുന്ന ഇരിങ്ങൽ
Subscribe to:
Comments (Atom)



